മണിപ്പൂരിൽ നിന്ന് മലയാളത്തിലേക്ക് : മീനാക്ഷി ജെയ്സ്വാൾ
“നമ്മൾ എത്താൻ ശ്രമിക്കുന്ന മേഖലയെ കുറിച്ച് നല്ല കാഴ്ചപ്പാട് ഉണ്ടായിരിക്കണം, തീരുമാനം നമ്മളുടേതാവണം, കുടുംബത്തെ കൂടെ നിർത്താനും സപ്പോർട്ട് നേടാനും കഴിയണം, നമ്മുടെ കഴിവിൽ ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ഉള്ളവർക്ക് നേടാൻ കഴിയാത്തതു ഒന്നുമില്ല “
മണിപ്പൂരിലെ ഇമ്പാലിൽ ജനിച്ച മീനാക്ഷി ജയ്സ്വാൾ നാഗാലാൻഡ് യൂണിവേഴ്സിറ്റി
യിൽ നിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കിയശേഷേകം തന്റെ ലോകം ഫാഷൻ സിനിമ മേഖലയിൽ ആണെന്ന് തീരുമാനിച്ചപ്പോൾ ഫാഷൻ മോഡലിംഗ് രംഗത്തേക്ക് മെല്ലെ ചുവടു വച്ചു. 2009 ൽ മോഡലിംഗ് കരിയർ ആരംഭിച്ച മീനാക്ഷി 2010 ൽ ‘മിസ്സ് ഈസ്റ്റേൺ യു പി’ ടൈറ്റിൽ നേടി. അതേ വർഷം തന്നെ ദയനിക് ജാഗരൺ ഫാഷൻ ഷോയിൽ മോഡൽ ഓഫ് ദ ഇയർ പുരസ്കാരവും നേടി.
2013 ൽ നിറയെ സ്വപ്നങ്ങളുമായി അവസരങ്ങളുടെ നഗരമായ മുംബൈയിലേക്ക്. ആശാ കെ ചന്ദ്രയുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയ പരിശീനം ആരംഭിച്ച മീനാക്ഷി ഒപ്പം മോഡലിംഗ് രംഗത്തു സജീവമായി. ഇന്റർനാഷണൽ ബ്രാൻഡുകൾക്കു വേണ്ടി പരസ്യങ്ങളും, വിവിധ റാംപ് ഷോകളിലും പങ്കെടുത്തു. പ്രമുഖ ആസ്ട്രേലിയൻ ബ്രാൻഡ് ആയ വിക്കഡ് എനർജി ഡ്രിങ്കിന്റെ പരസ്യത്തിലും മുംബയിലെ പ്രശസ്തമായ താര ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡർ ആയും പ്രവർത്തിച്ചു.
സിനിമയിലേക്കുള്ള കടന്നുവരവിന് കൃത്യമായ ലക്ഷ്യമുണ്ടാവണം എന്ന് തീരുമാനിച്ച ലക്ഷ്മി ഏറ്റവും നല്ല അവസരത്തിനായി കാത്തിരുന്നു. കടുത്ത മത്സരമുള്ള ബോളിവൂഡിൽ തന്റെ കരിയറിന് യോഗ്യമായ ഒരു പ്രൊജക്റ്റ് കണ്ടെത്തുക പ്രയാസമായിരുന്നു. 2019 ദാഡി എന്ന തെലുങ്ക് ചിത്രത്തിൽ രാം ജീവൻ കുമാറിന്റെ നായികയായി ഇന്ത്യൻ സിനിമയിൽ സ്ഥാനം നേടി.2010 ൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിന്റെ സംവിധായകൻ മധു കെ ശോഭ ആയിരുന്നു.
ദാഡിക്കു ശേഷം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഷലീൽ കല്ലൂർ സംവിധാനം ചെയ്യുന്ന ഏഴു ഭാഷകളിൽ തയ്യാറാവുന്ന സാൽമൺ എന്ന ചിത്രമാണ്. വിജയ് യേശുദാസ് നായകനായി എത്തുന്ന ത്രീഡി മൂവി ഉടനെ തന്നെ തീയേറ്ററിൽ എത്തും. ഇൻസ്പയർ ഇവെന്റ്സ് കൊച്ചിയുടെ പ്രോഗ്രാം ഡയറക്ടർ സുരേഷ്ബാബു ആണ് ഈ ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചത്. ഇനിയും മലയാളത്തിൽ മികച്ച അവസരങ്ങൾക്ക് കാത്തിരിക്കുന്നു.
വിവരങ്ങൾക്ക് ഇന്സപയർ മീഡിയ കൊച്ചി 8848694115/
Comments
Post a Comment