കാത്തിരിപ്പിനു വിരാമം : ആദ്യ മലയാളി സഞ്ചാരി ബഹിരാകാശത്തേക്ക്
ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ യാത്രികന്‍ ആയി മലയാളിയായ സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ തയ്യാറെടുപ്പുകള്‍ എല്ലാം അവസാനഘട്ടത്തിലാണ്. പല ഘട്ടങ്ങളില്‍ ആയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായ ശേഷമാണു ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നത്.
രണ്ടു ഘട്ടങ്ങളില്‍ ആയുള്ള പരിശീലനം ആണ് സന്തോഷ് ജോര്‍ജ് കുളങ്ങര പൂര്‍ത്തിയാക്കിയത്. അതിലൊന്ന് സീറോ ഗ്രാവിറ്റി പരിശീലനമായിരുന്നു. ഏറെ ശ്രമകരമായിരുന്നു ഈ പരിശീലനം എന്ന് അദ്ദേഹം പറയുന്നു. ബഹിരാകാശത്തു എത്തിയാൽ ഭാരരഹിതമായ അവസ്ഥയാണ് ഉണ്ടാവുക. ആ അവസ്ഥ ഭൂമിയിൽ നിന്ന് തന്നെ അനുഭവിക്കുക എന്നതാണ് ഈ പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത് .
ഫ്ലോറിഡയിലെ കെന്നഡി സ്പോർട്സ് സെന്ററിൽ ആണ് ഈ പരിശീലനം. പ്രതേക വിമാനത്തിൽ ആയിരുന്നു ഫ്ലോറിഡയിൽ പരിശീലനം ഉണ്ടായിരുന്നത്. പരാബോളിക് വിമാനങ്ങൾ ആയിരുന്നു ഇതിനായി ഉപയോഗിച്ചത്. അന്റാർട്ടിക് സമുദ്രത്തിന്റെ മുകളിലൂടെ ആയിരുന്നു പരിശീലനം.
പന്ത്രണ്ടുപേർ ആയിരുന്നു പരിശീലനത്തിന് ഉണ്ടായിരുന്നത് . പരിശീലകരും ഡോക്ടർമാരും അടക്കം മുപ്പതു പേർ പരീക്ഷണത്തി നായി ഈ വിമാനത്തിൽ യാത്ര ചെയ്തു . രണ്ടാമത്തെ പരിശീലനം നടന്നത് ഫിലാഡെൽഫിയിലെ നാസ്റ്റാർ സെന്ററിൽ ആയിരുന്നു. ഗ്രാവിറ്റി ടോളറൻസ് പരിശീലനം എന്നതാണ് ഇപ്പോൾ നടന്നത്. ഏറ്റവും കഠിനമായ പരിശീലനം ഇതാണ് എന്ന് അദ്ദേഹം പറയുന്നു. പരിശീലങ്ങൾ എല്ലാം പൂർത്തിയാക്കി പോകുന്ന ദിവസങ്ങൾക്കായി കാത്തിരിക്കുകയാണ് സന്തോഷ് ജോർജ് കുളങ്ങര.
ബഹിരാകാശ യാത്ര തുടങ്ങുന്നതിനു തൊട്ടു മുൻപ് പേടകത്തിന് ഉള്ളിൽ എങ്ങനെ നിലകൊള്ളണം എന്ന കാര്യത്തിലും പരിശീലനം ഉണ്ടാകും . എവിടെ ആണ് ഇരിക്കേണ്ടത് എന്ന് അടക്കം പരിശീലിപ്പിക്കും മറ്റെല്ലാ യാത്രകളെയും പോലെ യാത്രയുടെ ഓരോ കാര്യങ്ങളും പ്രേക്ഷകർക്കു മുന്നിൽ എത്തിക്കുമെന്നും സന്തോഷ് ജോർജ് കുളങ്ങര പറയുന്നു .
Comments
Post a Comment