ചിങ്ങം ഒന്നിന് " ആക്ഷൻ " ഒടിടി പ്ലാറ്റ്ഫോം പ്രേക്ഷകരിലേക്ക്
മലയാളത്തില്‍ വീണ്ടുമൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോം കൂടി. സിനിമയും,സംസ്‌കാരവും, സാങ്കേതികതയും ഒന്നിച്ചു ചേര്‍ന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ് 'ആക്ഷൻ'. ബിഗ് ബഡ്ജറ്റ് മുതൽമുടക്കിൽ ഒരുക്കിയ ഈ പ്ലാറ്റ്ഫോം മികച്ച സാങ്കേതിക മികവിൽ കാഴ്ചക്കാർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കുവാൻ എത്തുകയാണ്. മലയാളത്തിനു പുറമേ, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഉള്ള പുതിയതും പഴയതുമായ സിനിമകൾ "ആക്ഷൻ" എന്ന ഒടിടിയിൽ ലഭ്യമായിരിക്കും. കൂടാതെ മികച്ച വെബ് സീരിസുകളും ഉണ്ടായിരിക്കും.
ഒ ടി ടി പ്ലാറ്റ്ഫോമിൽ നിന്നുംസിനിമ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല എന്നുമാത്രമല്ല, സ്ക്രീൻ റെക്കോർഡിങ് പോലും തടയാൻ പറ്റുന്ന രീതിയിലാണ് ആക്ഷൻന്റെ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്.
സിനിമ മേഖലയെ തകർക്കുന്ന പൈറസി എന്ന വിപത്തിനെ പൂർണ്ണമായും ഒഴിവാക്കാനുള്ള സാങ്കേതിക മികവ് സിനിമ നിർമ്മാതാക്കൾ ക്ക് വലിയൊരു ആശ്വാസമാകും. ചിങ്ങം1മുതൽ(ആഗസ്ത് 17) നിരവധി പാക്കേജുകളോടെ തന്നെ സിനിമകൾ ആക്ഷൻ ഒടി ടി യിൽ ലഭ്യമായിത്തുടങ്ങും.
വേഗതയേറിയ ഡൗൺലോഡിങ് സിസ്റ്റത്തിലൂടെ ആൻഡ്രോയ്ഡ്, ഐഓഎസ്, സ്മാർട്ട് ടിവി, ആപ്പിൾ ടിവി തുടങ്ങിയ നൂതന ഓൺലൈൻ മീഡിയയിലൂടെ എല്ലാം ലോകത്തെ ഏത് രാജ്യത്ത് നിന്നും കാണാനുള്ള സൗകര്യവും ലഭ്യമാണ്. ഐടി ബിസിനസ് രംഗത്തെ നിരവധി പ്രവർത്തനങ്ങൾ ഒരുക്കിയ ഡബ്ല്യു.ജി.എൻ എന്ന ഐടി കമ്പനി ആണ് ആക്ഷൻ ഒ ടി ടി യുടെ സാരഥികൾ.
ആക്ഷൻ ഒടിടി യിലൂടെ റിലീസ് ചെയ്യുന്ന സിനിമകൾക്കെല്ലാം കാഴ്ചക്കാരുടെ എണ്ണവും കമന്റും ചിത്രത്തിന്റെ നിർമ്മാതാവിന് നേരിട്ട് അപ്പോൾതന്നെ അറിയാനാകും എന്നതും ഈ കമ്പനിയുടെ പ്രത്യേകതയാണ്. ആക്ഷൻ ഒടിടിയിലൂടെ സിനിമകൾ, വെബ് സീരീസുകൾ എന്നിവ റിലീസ് ചെയ്യാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണെന്നും കമ്പനി മാനേജിങ് ഡയറക്ടർ വിജീഷ്പിള്ള അറിയിച്ചു
വിവരങ്ങൾക്ക് 8848694115
Comments
Post a Comment