മലയാളി ‘സുന്ദരിക്കുട്ടി’യായി വിജയിച്ച അനാമിയയുടെ വിശേഷങ്ങൾ
അഞ്ചല്‍ കുരുവിക്കോണം സഹ്യാദ്രി സെൻട്രല്‍ സ്കൂളിലെ നാലാംക്ലാസ് വിദ്യാത്ഥിനിയാണ് ബേബി അനാമിയ. സ്കൂളില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വൈക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത് വരുന്ന ഒരു സർവകലാ പ്രതിഭയാണ് ഈ കൊച്ചുമിടുക്കി.
ബേബി അനാമിയയുടെ രണ്ടാമത്തെ വയസ്സില്‍ പാട്ടുകള്‍ കേൾക്കുമ്പോള്‍ അതിനനുസരിച്ച് ചുവടുകള്‍ വൈക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും, തുടർന്നു അഞ്ചലിലെ ഡാൻസ് അക്കാദമിയില്‍ ചേർക്കുകയും ചെയ്തു. തുടർന്നു നാലര വയസ്സുമുതല്‍ തിരുവനന്തപുരം ഡി വോൾട്ട്സ് ഡാൻസ് അക്കാദമി വഴി സ്റ്റേജ് ഷോകളില്‍ പെർഫോം ചെയ്യുകയും കാണികളുടെ മനസ്സ് കവരുകയും ചെയ്യുന്ന ഒരു കൊച്ചു കലാകാരിയാണ് അനാമിയ എന്ന ആമി. ഈ കലാകാരിയുടെ കേശ ഭംഗിയും സ്റ്റേജ് അവതരണവും ആണ് കാണികളെ പെട്ടെന്ന് ആകർഷിക്കുന്നത്.
കഴിഞ്ഞ കൊല്ലം നടത്തിയ പുനലൂര്‍ ഫെസ്റ്റിൻ്റെ ഭാഗമായി കാർഷിക മേളയോട് അനുബന്ധിച്ച് നടത്തിയ നൂറില്‍ പരം കലാകാരന്മാരും, കലാകാരികളും പങ്കെടുത്ത സ്പോട്ട് കൊറിയോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഇതുകൊണ്ടൊന്നും തീർന്നില്ല ഈ കൊച്ചു മിടുക്കിയുടെ വിജയഗാഥ.
ഈ 9 വയസിനുള്ളിൽ തന്നെ സ്വന്തം സ്കൂളിന്റെ വാർഷികത്തിൽ ഗസ്റ്റായെത്തുക എന്ന അപൂർവ ഭാഗ്യവും സ്വന്തമാക്കി തന്റെ മുന്നേറ്റം തുടരുകയാണീ കൊച്ചു മിടുക്കി . പാവങ്ങളെ സേവിക്കുന്ന ഒരു നല്ല ഡോക്ടറാവണമെന്നും ഈ കൊച്ചു മിടുക്കി ആഗ്രഹിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഇൻസ്പയർ ഇവന്റസ് :8848694115 / inspiremediapeople@gmail.com / insta : inspire_event_Kochi
Stay blessed sundharikutty
ReplyDeleteBest wishes