പാലക്കാടിന് പൊൻ തിളക്കമായി 10 വയസ്സുകാരി "അനന്യ ആദർശ്".എന്ന സുന്ദരിക്കുട്ടി

 



ചെറു പ്രായത്തിൽ തന്നെ തൻ്റെ നടന മികവ് കൊണ്ട് താരമായി മാറിയിരിക്കുക യാണ് പത്തുവയസ്സുകാരി അനന്യ എന്ന  ഈ മിടുക്കി. സമൂഹ മാധ്യമങ്ങളിലും നൃത്ത വേദികളിലും മിന്നുന്ന  പ്രകടനമാണ് ഈ കൊച്ചു കലാകാരി  കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത് . നൃത്തം അഭിനയം, ഫാഷൻ എന്നീ മേഖലകളിൽ ഇതിനോടകം തന്നെ അനന്യ സ്വന്തം സ്ഥാനം നേടിയെടുത്തു. 


പ്രശസ്ത ഫാഷൻ ഷോ  സംഘാടകരായ ഇൻസ്പയർ ഇവെന്റ്സ് സംഘടിപ്പിച്ച സുന്ദരിക്കുട്ടി സീസൺ 2  എന്ന കുട്ടികളുടെ സൗന്ദര്യ മത്സരത്തിലെ 1500ൽ അധികം കുട്ടികളോട് മത്സരിച്ചു  “സുന്ദരിക്കുട്ടി” രണ്ടാം സ്ഥാനം നേടിയെടുത്തതാണ്  അനന്യയുടെ പുതിയ നേട്ടം.  6 ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ അവസാന റൗണ്ടിൽ 24 കുട്ടികളോട് മത്സരിച്ചാണ് കൊച്ചിയിൽ വെച്ച് നടന്ന ഫൈനൽ റൗണ്ടിൽ ഈ പാലക്കാട്ടുകാരിയായ മിടുക്കി കുട്ടി സുന്ദരിപ്പട്ടം അണിയുന്നത്.  ചലച്ചിത്ര താരം നേഹ സക്സേന, സംവിധായകരായ  സലാം ബാപ്പു, ഷലീൽ കല്ലൂർ, മിസിസ് കേരള  വിന്നർ സജിന സലിം, എസ്പാനിയോ ഇവന്റസ്‌ എം ഡി അൻവർ  ചലച്ചിത്ര താരം കെനിഷ ചന്ദ്രൻ, പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർ ഡാലു കൃഷ്ണദാസ് എന്നിവർ ചേർന്ന ജൂറിയാണ് സുന്ദരിക്കുട്ടിയെ തിരഞ്ഞെടുത്തത് . 



ഫാഷൻ മോഡൽ എന്നതിലുപരി അനന്യ എല്ലാവർക്കും സുപരിചിത നർത്തകി എന്ന നിലയിലാണ്. പ്രായത്തിൽ കവിഞ്ഞ ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള അവതരണമാണ് അനന്യ എന്നും കാഴ്ച വെക്കാറുള്ളത്. അംഗശുദ്ധി, മെയ്‌വഴക്കം , കൃത്യത ,സൂക്ഷ്മത എന്നിവയാൽ എന്നും കാണികളെ വിസ്മയിപ്പിക്കാൻ ഈ മിടുക്കിക്ക് അനായാസം സാധിക്കും. ശാസ്ത്രീയ അർദ്ധശാസ്ത്രീയ നൃത്തങ്ങൾ , നാടോടി നൃത്തം തുടങ്ങിയവ നൂറോളം വേദികളിൽ ഇതിനോടകം താരം അവതരിപ്പിച്ച് കഴിഞ്ഞു.എല്ലാ തരത്തിലുള്ള നൃത്ത രൂപങ്ങളും ചെയ്യുമെങ്കിലും ഈ മിടുക്കി കൂടുതൽ ശ്രദ്ധ  കൊടുക്കുന്നതും അഭ്യസിക്കുന്നതും ഭരതനാട്യതിനാണ്. തൻ്റെ ശരീര ഭാഷക്കും ഘടനക്കും വഴങ്ങുന്നതും ഭരതനാട്യം ആണെന്ന ഈ കൊച്ചു മിടുക്കി യുടെ തിരിച്ചറിവ്  ഏവരെയും വിസ്മയിപ്പിക്കുന്നത് ആണ്.



അനന്യ യെ എന്നും കൈ പിടിച് ഉയർത്തുന്നതിൽ പ്രധാന പങ്ക് അനന്യ യുടെ രക്ഷിതാക്കൾക്കും ഒപ്പം ശിഷ്യ എന്നതിനേക്കാൾ മകൾ എന്ന നിലയിൽ നൃത്തം അഭ്യസിപ്പിക്കുന്ന ഗുരുനാഥൻ ശ്രീ പി കെ ധനൂപ് ആണ്. മുൻ സ്കൂൾ യുവജനോത്സവ കലാപ്രതിഭയും പ്രശസ്ത നർത്തകിമാരായ രമ വൈദ്യനാഥൻ, മേതിൽ ദേവിക കൂടാതെ ആർ എൽ വി  ജയപ്രകാശ് നാരായണൻ എന്നിവരുടെ ശിഷ്യനാണ് ഇദ്ദേഹം. ഗുരുവിനോടൊപ്പമാണ് അനന്യ  നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുള്ളത .


ഗുരുനാഥൻ പികെ ധനൂപ്  സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥൻ കൂടി ആണ്. വലുതാകുമ്പോൾ ആരാകണം എന്ന ചോദ്യത്തിന് ഈ മിടുക്കി കുട്ടിയുടെ മറുപടി ഇങ്ങനെ :- "എനിക്ക് ഡോക്ടറും ആവണം ഡാൻസറും ആവണം, എൻ്റെ സാറിനെ പോലെ ജോലിയും വേണം ഡാൻസും വേണം."



നൂറുകണക്കിന് ബഹുമതികളും അംഗീകാരങ്ങളും ആണ് ഈ മിടുക്കി കുട്ടി ഈ ചെറു പ്രായത്തിൽ കരസ്ഥമാക്കിയിട്ടുള്ളത്. നൃത്തകലാ ബാല രത്ന അവാർഡ്,നാട്യ ബാല കലാമണി അവാർഡ്,നാട്യപ്രിയ ,കലാതിലകം,നാട്യ ബാല കലാമാണി എന്നിവ അതിൽ ചുരുക്കം മാത്രം.ലണ്ടൻ ബേസ്ഡ് കെ കെ ഡാൻസ് സ്റ്റുഡിയോ നടത്തിയ ഇന്റർനാഷണൽ ഓൺലൈൻ ഫെസ്റ്റിവലിൽ ഇന്ത്യയ്ക്കു അകത്തും പുറത്തും ഉള്ളവരുമായു മത്സരിച്ചു ഒന്നാം സ്ഥാനമായ ക്യാഷ് അവാർഡ് 30000 രൂപയും നേടുകയുണ്ടായി. നാട്ടിലെയും നൃത്ത വേദികളിലെയും സോഷ്യൽ മീഡിയകളിലെയും താരമായ ഈ മിടുക്കി പാലക്കാട് മുണ്ടൂർ കുന്നത് വീട്ടിലെ ആദർശിൻ്റെയും രജനിയുടേയും മകളാണ്. സഹോദരൻ ആദിത്യൻ.




വിവരങ്ങൾക്ക് ഇൻസ്പയർ ഇവെന്റ്സ് കൊച്ചി :8848694115 / inspiremediapeople@gmail .com 






Comments

Post a Comment

Popular posts from this blog

സ്വപ്നങ്ങൾക്ക് ഒപ്പം യാത്ര ചെയുന്ന കലാകാരി :ദിയ ജയകുമാർ എന്ന സുന്ദരിക്കുട്ടി

മലയാളം സ്വപനം കാണുന്ന ബോളിവുഡ് സുന്ദരി: നേഹ ഗുപ്ത