കുട്ടികളുടെ വാക്സിൻ പരീക്ഷണം സെപ്റ്റംബറിൽ പൂർത്തിയാവും
ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സീന്റെ കുട്ടികളിലെ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും സെപ്റ്റംബറോടെ ഫലം പ്രതീക്ഷിക്കാനാവുമെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചു. രണ്ടിനും ആറിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ കൊവാക്‌സിന്റെ രണ്ടാമത്തെ ഡോസ് അടുത്ത ആഴ്ചയോടെ നല്‍കും. ആറിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള രണ്ടാം ഡോസ് കൊവാക്‌സീന്‍ പരീക്ഷണം ഡല്‍ഹി എയിംസില്‍ ഇതിനോടകം നടന്നുകഴിഞ്ഞു. സെപ്റ്റംബറോടെ കുട്ടികള്‍ക്ക് കോവിഡ് വാക്‌സീന്‍ ലഭ്യമാകുമെന്ന് ജൂണ്‍ 22 ന് ഇന്ത്യാ ടുഡേക്കു നല്‍കിയ അഭിമുഖത്തില്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞിരുന്നു. കൊവാക്‌സിനൊപ്പം സൈഡസ്‌കാ ഡില വാക്‌സീന്റെ പരീക്ഷണങ്ങളും രാജ്യത്ത് നടന്നു വരുന്നുണ്ട്. കുട്ടികളിലെ കോവിഡ് വാക്‌സീന്റെ പരീക്ഷണത്തിനായി രണ്ടിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ സ്‌ക്രീനിംഗ് ജൂണ്‍ 7 ന് ഡല്‍ഹി എയിംസില്‍ വച്ചു നടന്നു. 2 വയസിനു മേല്‍ പ്രായമുള്ള കുട്ടികളില്‍ കൊവാക്‌സീന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്ക് ഭാരത് ബയോടെക്കിന് ഡി.സി.ജി.ഐ മേയ് 12 ന് അനുമതി നല്‍കി. കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് തരം തിരിച്