മോഡലിംഗ് കൊളാബ് ഷൂട്ട്‌ :എന്താണ് നടക്കുന്നത് ?

 


കേരളത്തിൽ ഫാഷൻ മേഖല  വളരുന്നതോടൊപ്പം മോഡലിംഗ് പ്രൊഫെഷൻ തേടി വരുന്ന യുവതീ യുവാക്കളുടെ എണ്ണം കൂടി വരികയാണ്. നിരന്തരമായി നടക്കുന്ന ഫാഷൻ ഷോകൾ ഫോട്ടോ ഷൂട്ടുകൾ എന്നിവ മോഡലിംഗ് മേഖലയിലെ യുവത്വത്തിന് വലിയ പ്രചാരവും ആരാധകരെയും നേടിക്കൊടുക്കുന്നുണ്ട് . സിനി സ്വപനം കണ്ടു നടക്കുന്നവർക്ക് ഒരു ചവിട്ടു പടിയാണ് ഫാഷൻ മോഡലിംഗ്. പക്ഷെ ഈ രംഗത്തേക്ക് കടന്നു വരാനും ഒരുപാട് കടമ്പകൾ കടക്കണം. കൃത്യമായ പരിശീലനം, ശാരീരിക ക്ഷമത, സൗന്ദര്യ സംരക്ഷണം പോർട്ടഫോളിയോ ഷൂട്ടിംഗ് തുടങ്ങി വലിയ സാമ്പത്തിക ചിലവുകൾ ഉള്ളത് കൊണ്ട് പലപ്പോഴും യഥാർത്ഥ ആളുകൾക്ക് ഈ മേഖലയിൽ എത്തിപ്പെടാൻ കഴിയാറില്ല. അതെ സമയം ഫോട്ടോ ഗ്രാഫി മേഖലയിലയിലും ഫാഷൻ ഭ്രമം പിടിമുറുക്കി കഴിഞ്ഞു. വിവാഹ ഫോട്ടോകൾ എടുക്കുന്നത് വലിയ പ്രചാരം തരില്ലെന്ന് വിശ്വസിക്കുന്ന  ഫോട്ടോഗ്രാഫേഴ്സ്സ്‌  സമൂഹത്തിൽ അറിയപ്പെടാൻ വേണ്ടി ഫാഷൻ ഫോട്ടോഗ്രാഫി മേഖലയിലേക്ക് വരുന്നുണ്ട് . 

മോഡലിംഗ് രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർ ഇത്തരം ഫോട്ടോഗ്രാഫർമാരുടെ സഹായത്തോടെ ചെയ്യുന്ന അമേച്വർ ഫോട്ടോ ഷൂട്ടുകൾക്കു അവർ തന്നെ പേരിട്ടു വിളിക്കുന്ന പേരാണ് കൊളാബ് ഷൂട്ട്‌. മോഡൽ ആവാൻ ആഗ്രഹിക്കുന്ന കുട്ടികൾ പണം മുടക്കേണ്ടതില്ല ഫോട്ടോഗ്രാഫർ മേക്കപ്പ് കോസ്റ്റ്യൂം സഹകരണത്തോടെ ഫോട്ടോകൾ എടുക്കും. പിന്നെ വിവിധ ഓൺലൈൻ പേജുകളിൽ ഇവ പബ്ലിഷ് ചെയ്യുന്നതോടെ വലിയ പ്രചാരം മോഡലിനും, ഫോട്ടോഗ്രാഫർക്കും കിട്ടും. പത്തു ലക്ഷം വരെ ഫോള്ളോവേഴ്സ്  കിട്ടും എന്ന മോഹവലയത്തിലാണ് ഇത്തരം ഷൂട്ടുകൾ നടക്കുന്നത്. ഫോള്ളോവേഴ്സ്  കൂടുമ്പോൾ സിനിമ പരസ്യ രംഗത്തു അവസരങ്ങൾ കിട്ടും എന്നും ഇവർ വിശ്വസിക്കുന്നു. 



 

ഇത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകൾ നടത്തിയ മോഡലുകളുമായി സംസാരിച്ചു. ആൺകുട്ടികൾക്ക് പൊതുവെ ഇത്തരം ഷൂട്ടുകളിൽ അവസരം കുറവാണ്. ആഗ്രഹം കൂടുമ്പോൾ പണം കൊടുത്ത് ഫോട്ടോ ഷൂട്ടുകൾ ചെയ്തു നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ആൺകുട്ടികൾക്ക് പൊതുവേ ഫോള്ളോവേഴ്സ്  കുറവാണ്.  “ ഫാഷൻ ഷോകളിൽ പോലും മാറ്റി നിർത്തുന്ന വിഭാഗമാണ് ആൺകുട്ടികൾ “ ഒരാൾ വിഷമത്തോടെ പറയുന്നു.


പൊതുവെ എക്സ്പോസിങ് ഷൂട്ടുകളാണ് ഫോട്ടോഗ്രാഫേഴ്സ് പെൺകുട്ടികൾക്ക് സജ്ജസ്റ്റു ചെയ്യുന്നത്. കാഴ്ചക്കാരുടെയും, ഫോള്ളോവർമാരുടെയും  എണ്ണം കൂടാൻ ആണ് ഇത്തരത്തിൽ ഷൂട്ടുകൾ ചെയ്യുന്നത്. പക്ഷെ ഫോള്ളോവെഴ്സ്‌  കൂടുമെങ്കിലും യഥാർത്ഥ പ്രൊജെക്ടുകൾ വരാറില്ല എന്നതാണ് സത്യം . 


നിരവധി സന്ദേശങ്ങളും ഫോൺ കാളുകളും ലഭിക്കുന്നുണ്ട് എങ്കിലും പലപ്പോഴും ഇവയെല്ലാം വ്യാജമാണ്. പെൺകുട്ടികളുമായി ചാറ്റ് ചെയ്യാൻ ഒരു അവസരം എന്നതാണ് പല ഓഫറുകൾക്കും പിന്നിൽ.” വൈറൽ ഫോട്ടോ ചെയ്ത ഒരു മോഡൽ പറയുന്നു.




ലോകമെങ്ങും കൊളാബ്  ഷൂട്ടുകൾ നടക്കുന്നുണ്ട് പക്ഷെ അവയെല്ലാം തന്നെ ഒരു ക്രിയേറ്റിവ് പ്രൊഡക്ഷന് വേണ്ടിയാണ്. എന്നാൽ കേരളത്തിൽ നടക്കുന്ന പല ഫോട്ടോ ഷൂട്ടുകളും ഇത്തരം ക്രിയേറ്റിവ് ലക്ഷ്യങ്ങൾ നിറവേറ്റുന്നില്ല


Comments

Post a Comment

Popular posts from this blog

പാലക്കാടിന് പൊൻ തിളക്കമായി 10 വയസ്സുകാരി "അനന്യ ആദർശ്".എന്ന സുന്ദരിക്കുട്ടി

സ്വപ്നങ്ങൾക്ക് ഒപ്പം യാത്ര ചെയുന്ന കലാകാരി :ദിയ ജയകുമാർ എന്ന സുന്ദരിക്കുട്ടി

മലയാളം സ്വപനം കാണുന്ന ബോളിവുഡ് സുന്ദരി: നേഹ ഗുപ്ത