“ക്ലബ്ബ് ഹൌസും” ബിസിനെസ്സ് സാധ്യതകളും
ക്ളബ്ബുകൾ തുടങ്ങാം
നിങ്ങളുടെ ബിസിനെസ്സ് ആവശ്യത്തിനുള്ള ക്ളബ്ബുകൾ തുടങ്ങി സമാന ചിന്താഗതിയോ, താല്പര്യങ്ങളോ, ഇല്ലെങ്കിൽ താങ്കളുടെ ഗുണഭോക്താക്കളേയോ ഈ ക്ലബ്ബിലേക്ക് ക്ഷണിക്കാം. വിവിധ തരം മീറ്റിങ് ചർച്ചകൾ, ചോദ്യ ഉത്തര വേദികൾ ഉണ്ടാക്കി സേവനങ്ങൾ, ഉൽപ്പന്നങ്ങൾ എന്നിവ പരിചയപ്പെടുതതാം. ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം എന്ത് ആവശ്യമാണ് അദ്ദേഹത്തിന് ഉള്ളത് എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് തന്റെ നെറ്റവർക്ക് ഉണ്ടാക്കിയെടുക്കേണ്ടത്. ഉദാഹരണത്തിന് ഒരാൾക്ക് ഇൻവെസ്റ്റർ ആണ് വേണ്ടതെങ്കിൽ അത്തരത്തിലുള്ള ബിസിനെസ്സ് സൗഹൃദങ്ങൾ കണ്ടെത്താൻ ക്ളബ് ഹൗസിൽ സാധ്യമാണ്.
ആശയങ്ങൾ അവതരിപ്പിക്കാം
പുതിയ ആശയങ്ങൾ അവതരിപ്പിക്കാനും നിക്ഷേപകരെ കണ്ടെത്താനും എല്ലാം മുൻകൂട്ടി നിഴ്ചയിച്ച മീറ്റിങ്ങുകൾ നടത്താൻ ക്ളബ്ബ് ഹൗസ് സൗകര്യമാ ഉപോയഗപ്പെടുത്താം. ആശയങ്ങളെ കുറിച്ചുള്ള സംശയങ്ങൾ തീർക്കാനും, ചോദ്യങ്ങൾക്കു ഉത്തരം നൽകാനും ഈ പ്ലാറ്റ്‌ഫോം ഗുണം ചെയ്യും.
മീറ്റിങ് സംഘടിപ്പിക്കാം
ലോകത്തു എവിടെയിരുന്നും തങ്ങളുടെ ഓഫീസ് സ്റ്റാഫ്, അസ്സോസിയേറ്റ്സ്, ഡീലേഴ്സ്സ് തുടങ്ങിയവരുമായി ചർച്ചകൾ നടത്താൻ പ്രയോജനകരമായ സംവിധാനമാണ് ക്ളബ് ഹൌസ് . ബിസിനെസ്സ് രംഗത്തെ ഓരോ ദിവസത്തെയും മാറ്റങ്ങൾ ചർച്ചക് ചെയ്യാനും, പുതിയ ആശയങ്ങൾ കണ്ടെത്താനും ഈ പ്ലാറ്റ്‌ഫോം ഏറെ ഗുണം ചെയ്യും. സ്വകാര്യത സൂക്ഷിക്കുന്ന റൂമുകളിൽ ചർച്ച നടത്താനും ഇതിൽ സാധ്യമാണ്.
ക്‌ളാസ്സുകൾ നടത്താം
വിവിധ തരം പരിശീനലങ്ങൾ ഓപ്പൺ ആയും, ക്ളോസ്ഡ് ആയും നടത്താനുള്ള വേദിയായി ക്ലബ്ബ് ഹൗസിനെ ഉപയോഗപ്പെടുത്താം. ഭാഷ പഠനം, ചോദ്യ ഉത്തരം, പ്രസംഗ പരിശീലനം, മത്സര പരീക്ഷയ്ക്കുള്ള ഓൺലൈൻ പരിശീലനം തുടങ്ങി വ്യത്യസ്തമായ ഓൺലൈൻ പഠന സംവിധാനമായി ഈ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താം
പബ്ലിക് റിലേഷൻ
കമ്പനികൾ , സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് ഒരു പബ്ലിക് റിലേഷൻ മാധ്യമമായി ക്ലബ്ബ് ഹൗസിനെ ഉപയോഗപ്പെടുത്താം. മുൻ കൂട്ടി നിഴ്ചയിച്ച പ്രകാരം പബ്ലിക് അല്ലെങ്കിൽ പ്രൈവറ്റ് റൂമുകളിൽ ഒരു പത്ര സമ്മേളനം, നടത്താനും, ചോദ്യങ്ങൾക്കു മറുപടി കൊടുക്കാനും, സംശയങ്ങൾ ദുരീകരിക്കാനും വേണ്ടിയുള്ള മീറ്റിംഗ്, പ്രോഡക്ട് അല്ലെങ്കിൽ സർവ്വീസ് വിവരങ്ങൾ ജനങ്ങളുമായി പങ്കുവെക്കാനും ഈ പ്ലാറ്റ്‌ഫോം വളരെ ഗുണകരമാണ്.
Comments
Post a Comment