മോദിക്ക് 2600 കിലോ മാങ്ങ സമ്മാനമായി നൽകി ഷേഖ് ഹസീന

 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹരിഭംഗ ഇനത്തിൽ പെട്ട വിശിഷ്ടമായ ബംഗ്ലാദേശ് മാങ്ങ സമ്മാനിച്ച്   ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. 260 കാർട്ടണുകളിലായി ഒരു ട്രക്ക് മാങ്ങയുടെ സമ്മാനത്തിലൂടെ ഇന്ത്യ ബംഗ്ലാദേശ് സൗഹൃദം മധുരതരമാക്കുകയാണ് ഇരു നേതാക്കളും. ബനപോൾ പോർട്ടിൽ നിന്നി ഇന്ത്യയിലേക്കു ഞായറാഴ്ചയാണ് ഈ സ്നേഹ സമ്മാനം അയച്ചതെന്ന് ഡെയിലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്യുന്നു. 

ബംഗ്ലാദേശിലെ രംഗപൂർ മേഖലയിൽ വളരുന്ന വ്യത്യസ്ത ഇനം ഹരിഭംഗ മാങ്ങകൾ കാഴ്ചയിലും രുചിയിലും വ്യത്യസ്തമാണ്. ഇന്ത്യയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ  പൊളിറ്റിക്കൽ സെക്രട്ടറി മുഹമ്മദ് സമുൽ ഖാദർ മാമ്പഴം ഏറ്റുവാങ്ങി രാഷ്ട്രപതി റാം നാഥ്‌ കോവിന്ദ് , ബംഗ്ലാദേശ് മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾക്ക് എത്തിക്കും. 


Comments

Popular posts from this blog

സ്വപ്നങ്ങൾക്ക് ഒപ്പം യാത്ര ചെയുന്ന കലാകാരി :ദിയ ജയകുമാർ എന്ന സുന്ദരിക്കുട്ടി

പാലക്കാടിന് പൊൻ തിളക്കമായി 10 വയസ്സുകാരി "അനന്യ ആദർശ്".എന്ന സുന്ദരിക്കുട്ടി

സൗത്ത് ഇന്ത്യൻ സൂപ്പർ മോഡൽ മത്സരം