മലയാളം സ്വപനം കാണുന്ന ബോളിവുഡ് സുന്ദരി: നേഹ ഗുപ്ത

 


മോർ ഹയ്ക്ലൂ എന്ന തെലുഗ് സിനിമ പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന ഒരു വെണ്ണക്കൽ രൂപമുണ്ട് ഒന്നുകൂടി വ്യക്തമാക്കണമെങ്കിൽ കണ്ണടച്ച് ആ "ഡാന ഡാന" ഗാനത്തിന് കാത്തോർക്കാം, ഇതിലും നന്നായി ഈ സുന്ദരിയെ വർണിക്കാൻ വാക്കുകളില്ല. ഇത് വായിക്കുന്ന എല്ലാവര്ക്കും ഇപ്പോൾ ആൾ ആരാ എന്ന് മനസിലായി കാണും എന്നാലും ഞാൻ അധികം വലിച്ചു നീട്ടാതെ ആ പേര് അങ്ങ് പറഞ്ഞേക്കാം മാറ്റാരുമല്ല നമ്മുടെ സ്വന്തം നേഹ ഗുപ്ത .



ഈ ഗാനത്തിലൂടെ യുവാക്കളുടെ പ്രിയങ്കരിയും ഹരവുമായി തീർന്ന ഒരു കലാകാരി എന്ന് തന്നെ നിസംശയം പറയാം. എന്നാൽ ഈ ഡാന ഡാന പെൺകുട്ടി ഇനി ചുവടുറപ്പിക്കാൻ ശ്രമിക്കുന്നത് ഒ ടി ടി  പ്ലാറ്റഫോമിലേക്കാണ്. പ്രമുഖ ഒ ടി ടി പ്ലാറ്റ്‌ഫോമിൽ പുതിയ സീരീസ് മറ്റൊരു വേഷത്തിൽ നേഹ എത്തുകയാണ്. ബോളിവുഡിൽ തരംഗമാവുന്നു മറ്റൊരു ചുവടുവെപ്പ്. 


ഈ ഒരു വിജയത്തിന് നേഹയെ അർഹയാക്കിയതിൽ
നമൂർ ഹൈക്കു എന്ന ചലച്ചിത്രം വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും പിന്നെ ഇതിലൂടെ പറയാതെ പറഞ്ഞ കഥയും എല്ലാം കൊണ്ടും ഏറെ പ്രശംസകളും വിമർശനങ്ങളും ഏറ്റുവാങ്ങിയ പട്ടികയിൽ നേഹയും ഈ ചിത്രവും എന്നും മുൻപന്തിയിൽ തന്നെ സ്ഥാനമുറപ്പിച്ചിരുന്നു.

സിനിമാ ജീവിതത്തിൽ മാത്രം എന്നും ജീവിക്കും എന്ന് മറ്റുള്ളവർ കരുതിയപ്പോൾ ഇത് വെറും തോന്നൽ മാത്രമാണെന്നും അങ്ങനെ ആരെങ്കിലും ധരിച്ചാൽ ആ ധാരണ തെറ്റാണെന്നും ചൂണ്ടി കാണിക്കുന്നതായിരുന്നു നേഹയുടെ ജീവിതം.പല ടി വി  ഷോകളിലും മറ്റും മുഖം കാണിച്ച ഈ സുന്ദരി ഫാഷൻ ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് തന്റെ സ്ഥാനം ഉറപ്പിച്ചത്. കേരളത്തിലെ ഇൻസ്പയർ സംഘടിപ്പിച്ച ജി എഫ് ഡബ്ലിയൂ  ഫാഷൻ വീക്കിൽ ഷോ സ്റ്റോപ്പർ ആയി എത്തിയത്  തൻ്റെ ഫാഷൻ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കിയെന്നും, മലയാളികൾ ഏറെ സ്നേഹം ഉള്ളവർ ആണെന്നും താരം പറയുന്നു. 


"തെക്കൻ ചലച്ചിത്രമേഖലയിലെ എന്റെ യാത്രയും അനുഭവവും ശരിക്കും അതിശയകരവും ധാരാളം സാഹസങ്ങളും പഠനങ്ങളും നിറഞ്ഞതുമാണ്. എന്റെ കുട്ടിക്കാലം മുതൽ ഞാൻ സംഗീതവും നൃത്തവും ഇഷ്ടപ്പെടുന്നു. നമൂർ ഹൈക്ലു എന്ന സിനിമയിൽ എനിക്ക് ഒരു ഐറ്റം നമ്പർ വാഗ്ദാനം ചെയ്തപ്പോൾ, ഞാൻ ശരിക്കും ആവേശഭരിതനായി, ഇതാണ് ഞാൻ ചെയ്യേണ്ടതും ചെയ്യേണ്ടതും എന്ന് തീരുമാനിച്ചത്. ഓരോ വിശദാംശങ്ങൾക്കും ശ്രദ്ധ നൽകുന്ന ഈ ഗാനത്തിനായി ഞങ്ങൾ വളരെയധികം പരിശീലിപ്പിച്ചു. അവസാനമായി, ഗാനം പുറത്തിറങ്ങിയതോടെ ആളുകൾ അത് വളരെയധികം സ്നേഹിച്ചു, എന്നെ തെക്ക് ഡാന ഡാന പെൺകുട്ടി എന്ന് വിളിക്കുകയും ബാക്കി ചരിത്രം."

ഇത് വെറുമൊരു പ്രസ്താവന മാത്രമായി കാണണോ അതോ തന്റെ മുദ്ര പതിപ്പിക്കുന്ന വാജകങ്ങളാണോ?? കാത്തിരിക്കാം


തന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടി വെളിപ്പെടുത്തിയത് ഇങ്ങനെ
"ഇത്രയും മികച്ച ടീമുമായി പ്രവർത്തിക്കാനും മികച്ച ഷോയ്ക്കും വളരെ പഠനാനുഭവമായിരുന്നു അത്. സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അഭിനേതാക്കൾക്കും ജോലിക്കാർക്കുമൊപ്പം പ്രവർത്തിക്കുന്നത് താൻ വളരെയധികം ആസ്വദിച്ചിരുന്നു. അതിന്റെ സമാരംഭത്തിൽ താൻ ശരിക്കും ആവേശഭരിതയാണ്, ആളുകൾ തീർച്ചയായും ഈ സീരീസ് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിശദമാശങ്ങൾ ഉടനെ തന്നെ ഔദ്യോഗികമായി കാണുമെന്നാണ് തന്റെ ആരാധകർക്കായി താരം പങ്കുവെച്ചത്

ഇത് കൂടാതെ ഇനിയും പ്രൊജക്റ്റുകൾ ചെയ്യുന്നതിനെ പറ്റി വിവിധ പ്രൊഡക്ഷൻ ഏജൻസികളുമായി ചർച്ചയിലാണെന്നും ഉടനെ തന്നെ ഒരു നല്ല വാർത്ത ആരാധകരിലേക്കെത്തിക്കുമെന്നും ഇതിനോടൊപ്പം താരം കൂട്ടി ചേർത്തു.

സൗത്ത് ഇന്ത്യയിൽ പ്രത്യേകിച്ച് മലയാളത്തിൽ ഒരു നല്ല വേഷം കാത്തിരിക്കുകയാണ് ബോളിവുഡിലെ ഈ താര സുന്ദരി.

വിവരങ്ങൾക്ക് 8848694115 


Comments

Popular posts from this blog

സ്വപ്നങ്ങൾക്ക് ഒപ്പം യാത്ര ചെയുന്ന കലാകാരി :ദിയ ജയകുമാർ എന്ന സുന്ദരിക്കുട്ടി

പാലക്കാടിന് പൊൻ തിളക്കമായി 10 വയസ്സുകാരി "അനന്യ ആദർശ്".എന്ന സുന്ദരിക്കുട്ടി

സൗത്ത് ഇന്ത്യൻ സൂപ്പർ മോഡൽ മത്സരം