ആഗോള റീട്ടെയിൽ ഭീമൻമാരുടെ പട്ടികയിൽ ലുലുവും
ആഗോള തലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപങ്ങളുടെ പട്ടികയിൽ മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്ന് ലുലു ഗ്രൂപ്പ് സ്ഥാനം പിടിച്ചു. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിന്റെ 2021 വർഷത്തെ റീട്ടെയിൽ പെർഫോമൻസ് പട്ടികയിൽ ആദ്യമായാണ് ലുലു സ്ഥാനം പിടിക്കുന്നത്.
അമേരിക്കൻ സ്ഥാപങ്ങളായ വാൾമാർട്ട്, ആമസോൺ, കാസ്റ്റ് കോ കോർപറേഷൻ എന്നിവയാണ് ആദ്യ മൂന്നു സ്ഥങ്ങളിൽ. ജർമ്മൻ കമ്പനിയായ ഷ്വാർസ് ഗ്രൂപ്പ് നാലാമത് എത്തിയ പട്ടികയിൽ ഇന്ത്യൻ റീട്ടെയിൽ ബ്രാൻഡ് ആയ റിലയൻസും അതിവേഗം വളരുന്ന റീട്ടെയിൽ സ്ഥാപങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
10 രാജ്യങ്ങളിൽ വിപണന ശൃംഖലയുള്ള ലുലു ഗ്രൂപ്പിന് റീട്ടെയിൽ വിപണന മാർക്കറ്റ് ഷെയർ 5 ശതമാനമാണ്. മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്ന് 16 രാജ്യങ്ങളിൽ സാന്നിധ്യമുള്ള മാജിദ് അൽ ഫ്യൂമൈത്ത് ആണ് ഈ പട്ടികയിൽ സ്ഥാനം പിടിച്ച മറ്റൊരു ഗ്രൂപ്പ് . ലുലുവിനു 7 .40 ബില്യൺ ഡോളർ വിറ്റുവരവ് ഉള്ളപ്പോൾ മാജിദ് അൽ ഫ്യൂമൈത്ത് 7 .60 ബില്യൺ ഡോളർ ആണ് വിറ്റുവരവ്.
Comments
Post a Comment