ഓൺലൈൻ വ്യാപാരത്തിന് നിയന്ത്രങ്ങൾ വരും
ഇ കൊമേഴ്സ് വെബ്‌സൈറ്റുകൾ അമിതമായി വിലകുറച്ചു വില്പന നടത്തുന്നതുമൂലം പ്രാദേശിക വ്യാപാരികൾക്ക് ഉണ്ടാവുന്ന പ്രശ്ങ്ങൾ പരിഗണിച്ചു ഇത്തരം വെബ് സൈറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വിദേശ വ്യാപാരത്തിന് വാതിൽ തുറന്നു കൊടുത്ത സമയത്തു തന്നെ വിവിധ നിയന്ത്രണങ്ങൾ വച്ചിരിക്കുന്നെങ്കിലും പല കമ്പനികളും അവ പാലിച്ചില്ലെന്ന് കേന്ദ്രമന്തി പിയൂഷ് ഗോയൽ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും, നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ഫ്ലിപ്കാർട്ടിനും, ആമസോണിനും എതിരെ കടുത്ത പ്രധിഷേധമാണ് പ്രാദേശിക വ്യപാരികൾ നടത്തുന്നത്. ഈ കമ്പനികൾ എഫ് ഡി ഐ നിയമങ്ങൾ പാലിക്കുന്നില്ല എന്നാണു വ്യാപരികൾ ആരോപിക്കുന്നത്. ഇക്കാര്യം തന്നെയാണ് സർക്കാരും പരിശോധിക്കുന്നത്. എഫ് ഡി ഐ നിയമങ്ങൾക്കു ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നാൽ അവ പാലിക്കുന്നുണ്ടോ എന്നാണു സർക്കാർ പരിശോധിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. നേരത്തെ തന്നെ കേന്ദ്രം കരട് ഇ കൊമേഴ്സ് നയം പുറത്തിറക്കിയിരുന്നെങ്കിലും വിദേശ കമ്പനികളിൽ നിന്ന് കടുത്ത പ്രധിഷേധം വന്നതോടെ മാറ്റിവയ്ക്കുകയായിരുന്നു. ഇതിൽ മാറ്റങ്ങൾ വരുത്തി പുറത്തിറക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
Comments
Post a Comment