“ക്ലബ്ബ് ഹൌസും” ബിസിനെസ്സ് സാധ്യതകളും
സമൂഹ മാധ്യമങ്ങളിലെ പുതിയ താരമായി എത്തിയ ക്ലബ്ബ് ഹൌസിനു വലിയ സ്വീകരണമാണ് സമൂഹത്തിൽ നിന്ന് ലഭ്യമാവുന്നത് മലയാളിയികളുടെ കാര്യം പറയേണ്ടതില്ലലോ. ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ആപ്പിന് ടെലിവിഷൻ ചർച്ചകളുടെ അനുഭവവും നേരിട്ട് കണ്ടു സംവദിക്കുന്ന പ്രതീതിയുള്ളതു കൊണ്ടും വളരെ വേഗത്തിൽ ജനമനസ്സുകളെ കീഴടക്കാൻ കഴിഞ്ഞിട്ടുണ്ട്. പകലും രാത്രിയും, കഥകളും, ചർച്ചകളും, പാട്ടുകളും, മത്സരങ്ങളുമായി മലയാളി ക്ലബ്ബ് ഹൗസ് ആഘോഷിക്കുകയാണ്. പലപ്പോഴും മറ്റു മാധ്യമങ്ങൾ പോലെ വിനോദ ഉപാധി മാത്രമായി ഈ ആപ്പിനെയും കാണാമെങ്കിലും ഇതിലെ ബിസിനെസ്സ് സാദ്ധ്യതകളാണ് ഈ ആപ്പിനെ കൂടുതൽ ആകർഷകമാക്കുന്നത്. ക്ളബ്ബുകൾ തുടങ്ങാം നിങ്ങളുടെ ബിസിനെസ്സ് ആവശ്യത്തിനുള്ള ക്ളബ്ബുകൾ തുടങ്ങി സമാന ചിന്താഗതിയോ, താല്പര്യങ്ങളോ, ഇല്ലെങ്കിൽ താങ്കളുടെ ഗുണഭോക്താക്കളേയോ ഈ ക്ലബ്ബിലേക്ക് ക്ഷണിക്കാം. വിവിധ തരം മീറ്റിങ് ചർച്ചകൾ, ചോദ്യ ഉത്തര വേദികൾ ഉണ്ടാക്കി സേവനങ്ങൾ, ഉൽപ്പന്നങ്ങൾ എന്നിവ പരിചയപ്പെടുതതാം. ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം എന്ത് ആവശ്യമാണ് അദ്ദേഹത്തിന് ഉള്ളത് എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് തന്റെ നെറ്റവർക്ക് ഉണ്ടാക്കിയെടുക്കേണ്ടത്. ഉദ