Posts

Showing posts from July, 2021

കുട്ടികളുടെ വാക്സിൻ പരീക്ഷണം സെപ്റ്റംബറിൽ പൂർത്തിയാവും

Image
  ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സീന്റെ കുട്ടികളിലെ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും സെപ്റ്റംബറോടെ ഫലം പ്രതീക്ഷിക്കാനാവുമെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചു. രണ്ടിനും ആറിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ കൊവാക്‌സിന്റെ രണ്ടാമത്തെ ഡോസ് അടുത്ത ആഴ്ചയോടെ നല്‍കും. ആറിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള രണ്ടാം ഡോസ് കൊവാക്‌സീന്‍ പരീക്ഷണം ഡല്‍ഹി എയിംസില്‍ ഇതിനോടകം നടന്നുകഴിഞ്ഞു. സെപ്റ്റംബറോടെ കുട്ടികള്‍ക്ക് കോവിഡ് വാക്‌സീന്‍ ലഭ്യമാകുമെന്ന് ജൂണ്‍ 22 ന് ഇന്ത്യാ ടുഡേക്കു നല്‍കിയ അഭിമുഖത്തില്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞിരുന്നു. കൊവാക്‌സിനൊപ്പം സൈഡസ്‌കാ ഡില വാക്‌സീന്റെ പരീക്ഷണങ്ങളും രാജ്യത്ത് നടന്നു വരുന്നുണ്ട്. കുട്ടികളിലെ കോവിഡ് വാക്‌സീന്റെ പരീക്ഷണത്തിനായി രണ്ടിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ സ്‌ക്രീനിംഗ് ജൂണ്‍ 7 ന് ഡല്‍ഹി എയിംസില്‍ വച്ചു നടന്നു. 2 വയസിനു മേല്‍ പ്രായമുള്ള കുട്ടികളില്‍ കൊവാക്‌സീന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്ക് ഭാരത് ബയോടെക്കിന് ഡി.സി.ജി.ഐ മേയ് 12 ന് അനുമതി നല്‍കി. കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് തരം തിരിച്

ചിങ്ങം ഒന്നിന് " ആക്ഷൻ " ഒടിടി പ്ലാറ്റ്ഫോം പ്രേക്ഷകരിലേക്ക്

  മലയാളത്തില്‍ വീണ്ടുമൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോം കൂടി. സിനിമയും,സംസ്‌കാരവും, സാങ്കേതികതയും ഒന്നിച്ചു ചേര്‍ന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ് 'ആക്ഷൻ'. ബിഗ് ബഡ്ജറ്റ് മുതൽമുടക്കിൽ ഒരുക്കിയ ഈ  പ്ലാറ്റ്ഫോം   മികച്ച സാങ്കേതിക മികവിൽ കാഴ്ചക്കാർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കുവാൻ എത്തുകയാണ്. മലയാളത്തിനു പുറമേ,  ഹിന്ദി, തെലുങ്ക്, തമിഴ്,  കന്നട തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഉള്ള പുതിയതും പഴയതുമായ സിനിമകൾ "ആക്ഷൻ" എന്ന ഒടിടിയിൽ ലഭ്യമായിരിക്കും. കൂടാതെ മികച്ച വെബ്  സീരിസുകളും ഉണ്ടായിരിക്കും. ഒ ടി ടി  പ്ലാറ്റ്ഫോമിൽ നിന്നുംസിനിമ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല എന്നുമാത്രമല്ല, സ്ക്രീൻ റെക്കോർഡിങ് പോലും തടയാൻ പറ്റുന്ന രീതിയിലാണ് ആക്ഷൻന്റെ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്.  സിനിമ മേഖലയെ തകർക്കുന്ന പൈറസി  എന്ന വിപത്തിനെ പൂർണ്ണമായും ഒഴിവാക്കാനുള്ള സാങ്കേതിക മികവ്  സിനിമ നിർമ്മാതാക്കൾ ക്ക് വലിയൊരു ആശ്വാസമാകും. ചിങ്ങം1മുതൽ(ആഗസ്ത് 17) നിരവധി പാക്കേജുകളോടെ തന്നെ സിനിമകൾ ആക്ഷൻ ഒടി ടി  യിൽ ലഭ്യമായിത്തുടങ്ങും. വേഗതയേറിയ ഡൗൺലോഡിങ് സിസ്റ്റത്തിലൂടെ ആൻഡ്രോയ്ഡ്, ഐഓഎസ്, സ്മാർട്ട് ടിവി, ആപ്പിൾ ടി

ജോജു ,പൃഥിരാജ് ,ഷീലു ഏബ്രഹാം കഥാപാത്രങ്ങളാകുന്ന " സ്റ്റാർ " മൂവി സോംഗ് പുറത്തിറങ്ങി.

Image
  ജോജു ജോര്‍ജ്ജും, പൃഥ്വിരാജ് സുകുമാരനും , ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ചിത്രത്തിലെ ലിറിക്കൽ സോംങ് റിലീസായി. ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. മൃദുല വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'സ്റ്റാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററുകളിൽ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ്  സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ,ജാഫര്‍ ഇടുക്കി, സബിത, ഷൈനി , രാജേഷ്ജി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ തീയറ്റർ റിലീസായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. എം.ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ

കാത്തിരിപ്പിനു വിരാമം : ആദ്യ മലയാളി സഞ്ചാരി ബഹിരാകാശത്തേക്ക്

Image
ഇന്ത്യയിലെ  ആദ്യത്തെ ബഹിരാകാശ യാത്രികന്‍ ആയി മലയാളിയായ സഞ്ചാരി സന്തോഷ്‌ ജോര്‍ജ് കുളങ്ങരയുടെ  തയ്യാറെടുപ്പുകള്‍ എല്ലാം അവസാനഘട്ടത്തിലാണ്.  പല ഘട്ടങ്ങളില്‍ ആയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായ ശേഷമാണു ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നത്. രണ്ടു ഘട്ടങ്ങളില്‍ ആയുള്ള പരിശീലനം ആണ് സന്തോഷ്‌ ജോര്‍ജ് കുളങ്ങര പൂര്‍ത്തിയാക്കിയത്. അതിലൊന്ന് സീറോ ഗ്രാവിറ്റി പരിശീലനമായിരുന്നു. ഏറെ ശ്രമകരമായിരുന്നു ഈ പരിശീലനം എന്ന് അദ്ദേഹം പറയുന്നു. ബഹിരാകാശത്തു എത്തിയാൽ ഭാരരഹിതമായ അവസ്ഥയാണ് ഉണ്ടാവുക. ആ അവസ്ഥ ഭൂമിയിൽ നിന്ന് തന്നെ അനുഭവിക്കുക  എന്നതാണ് ഈ പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത് . ഫ്ലോറിഡയിലെ കെന്നഡി സ്പോർട്സ് സെന്ററിൽ ആണ് ഈ പരിശീലനം. പ്രതേക വിമാനത്തിൽ ആയിരുന്നു ഫ്ലോറിഡയിൽ പരിശീലനം ഉണ്ടായിരുന്നത്. പരാബോളിക് വിമാനങ്ങൾ ആയിരുന്നു  ഇതിനായി ഉപയോഗിച്ചത്. അന്റാർട്ടിക് സമുദ്രത്തിന്റെ മുകളിലൂടെ  ആയിരുന്നു  പരിശീലനം.  പന്ത്രണ്ടുപേർ  ആയിരുന്നു പരിശീലനത്തിന് ഉണ്ടായിരുന്നത് . പരിശീലകരും ഡോക്ടർമാരും അടക്കം മുപ്പതു പേർ  പരീക്ഷണത്തി നായി  ഈ വിമാനത്തിൽ യാത്ര ചെയ്തു . രണ്ടാമത്തെ പരിശീലനം നടന്നത് ഫിലാഡെൽഫിയിലെ നാസ്റ്റാർ  സെന്ററിൽ

ഒളിമ്പിക്സിൽ മെഡൽ നേടിയാൽ 3 കോടി സമ്മാനം : ഡൽഹി സർക്കാർ

Image
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് പ്രോത്സാഹനവുമായി ഡൽഹി സർക്കാർ. മത്സരത്തിൽ സ്വർണ്ണമെഡൽ നേടുന്നവർക്ക് 3 കോടി രൂപ വീതവും, വെള്ളിമെഡൽ നേടുന്നവർക്ക് 2 കോടി രൂപ വീതവും, വെങ്കലം നേടുന്നവർക്ക് 1 കോടി രൂപയുടെയും സമ്മാന വാഗ്ദാനമാണ് ഡൽഹി ഉപമുഖ്യ മന്ത്രി മനീ ഷ് സിസോദിയ പ്രഖ്യാപിച്ചത്. മെഡൽ നേടുന്ന താരത്തിന്റെ പരിശീലകനും 10 ലക്ഷം രൂപയുടെ സമ്മാനം ഉണ്ട്. 

യു പി സർക്കാർ ജനസംഘ്യ നിയന്ത്രണ കരട് ബില്ല് അവതരിപ്പിച്ചു

Image
  രണ്ടു കുട്ടികളിൽ അധിക മുള്ളവർക്ക് സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ അര്ഹതയുണ്ടാവില്ല, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കില്ല, തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല  എന്നതടക്കമുള്ള നിർദ്ദേശങ്ങളുമായി ജനസംഘ്യ നിയന്ത്രണ കരട് ബില്ല് യു പി സർക്കാർ പുറത്തിറക്കി. അതേസമയം രണ്ടു കുട്ടികൾകളോ അതിൽ താഴെയോ ഉള്ളവർക്ക് പ്രത്യേക ആനുകൂല്യങ്ങളും ബില്ലിൽ അവതരിപ്പിച്ചിട്ടുണ്ട്

ആരാധകരെ ആവേശത്തിലാക്കുന്ന ജാൻവി കപൂർ ഹോളിഡേ ചിത്രങ്ങൾ

Image
ട്രെൻഡിങ് വസ്ത്രധാരണം കൊണ്ട് എപ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്ന ജാൻവി കപൂർ ഇപ്പോൾ മാലിദ്വീപിലെ  അവധിക്കാലം പുതിയ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചു  ആഘോഷിക്കുകയാണ്. നടി  ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആണ്. ജാൻ‌വി ഒരു ട്രെൻഡി വൈറ്റ് ബ്രാലെറ്റ് ധരിച്ച് നിൽക്കുന്ന മനോഹരമായ ചിത്രമാണ് സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്നത്. സാരിയിലും ധാവണിയിലും ലെഹാങ്കയിലുമൊക്കെ പ്രത്യക്ഷപ്പെടാറുള്ള താരം ഇപ്പോൾ സൂപ്പർ സെക്സി ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. മാലിദ്വീപിലെ കടലും സൂര്യാസ്തമയവും ആസ്വദിക്കുന്ന താരസുന്ദരിയുടെ വസ്ത്രങ്ങൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.   ആഴത്തിലുള്ള ചതുരാകൃതിയിലുള്ള നെക്ക്ലൈൻ, സ്ട്രാപ്പുകളിൽ സിഗ്നേച്ചർ മോതിരങ്ങൾ, താഴ്ന്ന പുറകുവശം എന്നിവ വൈറ്റ് ടോപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഓറഞ്ച് ഷോർട്ട്സ് ആണ് 24 കാരിയായ നടി വൈറ്റ് ടോപ്പിന് ജോടിയായി ധരിച്ചിരിക്കുന്നത്. ഹൂപ്പ് കമ്മലുകൾ, ചങ്കി വളകൾ, മണികളുള്ള മാല എന്നിവ ധരിച്ച താരം ഒരു ബീച്ച് റെഡി ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.    

ബ്രാൻഡഡ് മാസ്ക്കുമായി കുടുംബശ്രീ

Image
എറണാകുളം ജില്ലയിലെ കുടുംബശ്രീ മിഷൻ ബ്രാൻഡഡ് മാസ്ക്ക് നിർമ്മാണ രംഗത്തേക്ക്  കടക്കുകയാണ്. എറണാകുളം ജില്ലാ ടെയ്‌ലറിംഗ് കൺസോർഷ്യം അംഗങ്ങൾ  K 19 എന്ന ബ്രാൻഡിലാണ് മാസ്ക്കുകൾ നിർമ്മിക്കുന്നത്. മാസ്ക്കുകളുടെ വിപണന ഉത്ഘാടനം എറണാകുളം ജില്ലാ കളക്ടർ നിർവഹിച്ചു.  കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രഞ്ജിനി എസ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ റജീന T M , കൺസോർഷ്യം അംഗങ്ങളായ രഹന , ജുബിന എന്നിവർ സന്നിഹിതരായിരുന്നു . മാസ്ക്കുകൾ ലഭിക്കാൻ - 8547378791, 9946736480

മോദിക്ക് 2600 കിലോ മാങ്ങ സമ്മാനമായി നൽകി ഷേഖ് ഹസീന

Image
  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹരിഭംഗ ഇനത്തിൽ പെട്ട വിശിഷ്ടമായ ബംഗ്ലാദേശ് മാങ്ങ സമ്മാനിച്ച്   ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. 260 കാർട്ടണുകളിലായി ഒരു ട്രക്ക് മാങ്ങയുടെ സമ്മാനത്തിലൂടെ ഇന്ത്യ ബംഗ്ലാദേശ് സൗഹൃദം മധുരതരമാക്കുകയാണ് ഇരു നേതാക്കളും. ബനപോൾ പോർട്ടിൽ നിന്നി ഇന്ത്യയിലേക്കു ഞായറാഴ്ചയാണ് ഈ സ്നേഹ സമ്മാനം അയച്ചതെന്ന് ഡെയിലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്യുന്നു.  ബംഗ്ലാദേശിലെ രംഗപൂർ മേഖലയിൽ വളരുന്ന വ്യത്യസ്ത ഇനം ഹരിഭംഗ മാങ്ങകൾ കാഴ്ചയിലും രുചിയിലും വ്യത്യസ്തമാണ്. ഇന്ത്യയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ  പൊളിറ്റിക്കൽ സെക്രട്ടറി മുഹമ്മദ് സമുൽ ഖാദർ മാമ്പഴം ഏറ്റുവാങ്ങി രാഷ്ട്രപതി റാം നാഥ്‌ കോവിന്ദ് , ബംഗ്ലാദേശ് മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾക്ക് എത്തിക്കും. 

ആഗോള റീട്ടെയിൽ ഭീമൻമാരുടെ പട്ടികയിൽ ലുലുവും

Image
ആഗോള തലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപങ്ങളുടെ പട്ടികയിൽ മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്ന്  ലുലു ഗ്രൂപ്പ് സ്ഥാനം പിടിച്ചു. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിന്റെ 2021 വർഷത്തെ റീട്ടെയിൽ പെർഫോമൻസ് പട്ടികയിൽ ആദ്യമായാണ് ലുലു സ്ഥാനം പിടിക്കുന്നത്. അമേരിക്കൻ സ്ഥാപങ്ങളായ വാൾമാർട്ട്, ആമസോൺ, കാസ്റ്റ് കോ കോർപറേഷൻ എന്നിവയാണ് ആദ്യ മൂന്നു സ്ഥങ്ങളിൽ. ജർമ്മൻ കമ്പനിയായ ഷ്വാർസ്‌ ഗ്രൂപ്പ് നാലാമത് എത്തിയ പട്ടികയിൽ ഇന്ത്യൻ റീട്ടെയിൽ ബ്രാൻഡ് ആയ റിലയൻസും അതിവേഗം വളരുന്ന റീട്ടെയിൽ സ്ഥാപങ്ങളുടെ പട്ടികയിൽ  സ്ഥാനം പിടിച്ചിട്ടുണ്ട്.   10 രാജ്യങ്ങളിൽ വിപണന ശൃംഖലയുള്ള ലുലു ഗ്രൂപ്പിന് റീട്ടെയിൽ വിപണന മാർക്കറ്റ് ഷെയർ 5 ശതമാനമാണ്. മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്ന് 16 രാജ്യങ്ങളിൽ സാന്നിധ്യമുള്ള മാജിദ് അൽ ഫ്യൂമൈത്ത് ആണ് ഈ പട്ടികയിൽ സ്ഥാനം പിടിച്ച മറ്റൊരു ഗ്രൂപ്പ് . ലുലുവിനു 7 .40 ബില്യൺ ഡോളർ വിറ്റുവരവ് ഉള്ളപ്പോൾ മാജിദ് അൽ ഫ്യൂമൈത്ത് 7 .60  ബില്യൺ ഡോളർ ആണ് വിറ്റുവരവ്. 

ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് സഹായം എത്തിക്കാൻ “ ഒപ്പം അമ്മയും”

Image
മലയാള സിനിമ അഭിനേതാക്കളുടെ  സംഘടനയായ 'അമ്മ' കേരളത്തിൽ സ്കൂൾ വിദ്യഭ്യാസം നടത്തിക്കൊണ്ടിരിക്കുന്ന, ഇനിയും ഓൺലൈൻ പഠനത്തിന് സൗകര്യം ലഭിക്കാത്ത,  അർഹതപ്പെട്ട വിദ്യാർഥികളെ കണ്ടെത്തി  100 ടാബുകൾ ആദ്യ ഘട്ടത്തിൽ നല്കുവാൻ    തീരുമാനം എടുത്തു . കേരളം മുഴുവൻ ഇലക്‌ട്രോണിക് ശൃംഖലയിലുള്ള  പ്രശസ്ത സ്ഥാപനമായ ഫോൺ - 4   മായി  ചേർന്നാണ്   " ഒപ്പം, അമ്മയും "  എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത് .  "അമ്മ" യുടെ ഏതെങ്കിലും ഒരു അംഗത്തിന്റെ നിർദ്ദേശത്തിലോ (അവരുടെ സാക്ഷ്യപത്രത്തോടൊപ്പം) വാർഡ് കൗൺസിലർ മാരുടെയോ മറ്റു ഔദ്യോഗിക ജനപ്രനിധിയുടെയോ ശുപാർശയോടൊപ്പം  അടക്കം പൂർണ്ണ വിവരങ്ങൾ അടങ്ങിയ കത്ത്  (വിലാസം, ബന്ധപ്പെടുവാനുള്ള മൊബൈൽ നമ്പർ, കൂട്ടി പഠിക്കുന്ന സ്കൂൾ, ക്ലാസ്, പേര് തുടങ്ങിയ  വിവരങ്ങൾ അടക്കം) ജൂലൈ 15 നു മുൻപായി  "അമ്മ " യുടെ കൊച്ചി ഓഫീസിലേക്ക് തപാൽ വഴിയോ, ഇമെയിൽ വഴിയോ അയച്ചു തരിക. തീർത്തും അർഹതപ്പെട്ടവരുടെ കൈകളിൽ തന്നെ ഇതു ചെന്നെത്തണമെന്നു ആഗ്രഹിക്കുന്നത് കൊണ്ടാണ് ഈ രണ്ടു  നിബദ്ധനകൾ ഉൾപ്പെടുത്തിയിട്ടുള്ളത്.  ലഭിക്കുന്ന കത്തുകളിൽ നിന്നും ആവശ്യമായ അന്വേഷണം നടത്തി തീർത്തു

ഓൺലൈൻ വ്യാപാരത്തിന് നിയന്ത്രങ്ങൾ വരും

Image
ഇ കൊമേഴ്സ് വെബ്‌സൈറ്റുകൾ അമിതമായി വിലകുറച്ചു വില്പന നടത്തുന്നതുമൂലം പ്രാദേശിക വ്യാപാരികൾക്ക് ഉണ്ടാവുന്ന പ്രശ്ങ്ങൾ പരിഗണിച്ചു ഇത്തരം വെബ് സൈറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വിദേശ വ്യാപാരത്തിന് വാതിൽ തുറന്നു കൊടുത്ത സമയത്തു തന്നെ വിവിധ നിയന്ത്രണങ്ങൾ വച്ചിരിക്കുന്നെങ്കിലും പല കമ്പനികളും അവ പാലിച്ചില്ലെന്ന് കേന്ദ്രമന്തി പിയൂഷ് ഗോയൽ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും, നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ഫ്ലിപ്കാർട്ടിനും, ആമസോണിനും എതിരെ കടുത്ത പ്രധിഷേധമാണ് പ്രാദേശിക വ്യപാരികൾ നടത്തുന്നത്. ഈ കമ്പനികൾ എഫ് ഡി ഐ നിയമങ്ങൾ പാലിക്കുന്നില്ല എന്നാണു വ്യാപരികൾ ആരോപിക്കുന്നത്. ഇക്കാര്യം തന്നെയാണ് സർക്കാരും പരിശോധിക്കുന്നത്. എഫ് ഡി ഐ നിയമങ്ങൾക്കു ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നാൽ അവ പാലിക്കുന്നുണ്ടോ എന്നാണു സർക്കാർ പരിശോധിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. നേരത്തെ തന്നെ കേന്ദ്രം കരട് ഇ കൊമേഴ്സ് നയം പുറത്തിറക്കിയിരുന്നെങ്കിലും വിദേശ കമ്പനികളിൽ നിന്ന് കടുത്ത പ്രധിഷേധം വന്നതോടെ മാറ്റിവയ്ക്കുകയായിരുന്നു. ഇതിൽ മാറ്റങ്ങൾ വരുത്തി

പാലക്കാടിന് പൊൻ തിളക്കമായി 10 വയസ്സുകാരി "അനന്യ ആദർശ്".എന്ന സുന്ദരിക്കുട്ടി

Image
  ചെറു പ്രായത്തിൽ തന്നെ തൻ്റെ നടന മികവ് കൊണ്ട് താരമായി മാറിയിരി ക്കുക യാണ് പത്തുവയസ്സുകാരി അനന്യ എന്ന  ഈ മിടുക്കി. സമൂഹ മാധ്യമങ്ങളിലും നൃത്ത വേദികളിലും മിന്നുന്ന  പ്രകടനമാണ് ഈ കൊച്ചു കലാകാരി  കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത് . നൃത്തം അഭിനയം, ഫാഷൻ എന്നീ മേഖലകളിൽ ഇതിനോടകം തന്നെ അനന്യ സ്വന്തം സ്ഥാനം നേടിയെടുത്തു.  പ്രശസ്ത ഫാഷൻ ഷോ  സംഘാടകരായ ഇൻസ്പയർ ഇവെന്റ്സ് സംഘടിപ്പിച്ച സുന്ദരിക്കുട്ടി സീസൺ 2  എന്ന കുട്ടികളുടെ സൗന്ദര്യ മത്സരത്തിലെ 1500ൽ അധികം കുട്ടികളോട് മത്സരിച്ചു  “സുന്ദരിക്കുട്ടി” രണ്ടാം സ്ഥാനം നേടിയെടുത്തതാണ്  അനന്യയുടെ പുതിയ നേട്ടം.  6 ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ അവസാന റൗണ്ടിൽ 24 കുട്ടികളോട് മത്സരിച്ചാണ് കൊച്ചിയിൽ വെച്ച് നടന്ന ഫൈനൽ റൗണ്ടിൽ ഈ പാലക്കാട്ടുകാരിയായ മിടുക്കി കുട്ടി സുന്ദരിപ്പട്ടം അണിയുന്നത്.  ചലച്ചിത്ര താരം നേഹ സക്സേന , സംവിധായകരായ  സലാം ബാപ്പു , ഷലീൽ കല്ലൂർ , മിസിസ് കേരള  വിന്നർ സജിന സലിം , എസ്പാനിയോ ഇവന്റസ്‌ എം ഡി അൻവർ  ചലച്ചിത്ര താരം കെനിഷ ചന്ദ്രൻ, പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർ ഡാലു കൃഷ്ണദാസ് എന്നിവർ ചേർന്ന ജൂറിയാണ് സുന്ദരിക്കുട്ടിയെ തിരഞ്ഞെടുത്തത് .  ഫാഷൻ മോഡൽ എന്നതിലു

മലയാളം സ്വപനം കാണുന്ന ബോളിവുഡ് സുന്ദരി: നേഹ ഗുപ്ത

Image
  ന മോർ ഹയ്ക്ലൂ എന്ന തെലുഗ് സിനിമ പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന ഒരു വെണ്ണക്കൽ രൂപമുണ്ട് ഒന്നുകൂടി വ്യക്തമാക്കണമെങ്കിൽ കണ്ണടച്ച് ആ "ഡാന ഡാന" ഗാനത്തിന് കാത്തോർക്കാം, ഇതിലും നന്നായി ഈ സുന്ദരിയെ വർണിക്കാൻ വാക്കുകളില്ല. ഇത് വായിക്കുന്ന എല്ലാവര്ക്കും ഇപ്പോൾ ആൾ ആരാ എന്ന് മനസിലായി കാണും എന്നാലും ഞാൻ അധികം വലിച്ചു നീട്ടാതെ ആ പേര് അങ്ങ് പറഞ്ഞേക്കാം മാറ്റാരുമല്ല നമ്മുടെ സ്വന്തം നേഹ ഗുപ്ത . ഈ ഗാനത്തിലൂടെ യുവാക്കളുടെ പ്രിയങ്കരിയും ഹരവുമായി തീർന്ന ഒരു കലാകാരി എന്ന് തന്നെ നിസംശയം പറയാം. എന്നാൽ ഈ ഡാന ഡാന പെൺകുട്ടി ഇനി ചുവടുറ പ്പി ക്കാൻ ശ്രമിക്കുന്നത് ഒ ടി ടി  പ്ലാറ്റഫോമിലേക്കാണ്. പ്രമുഖ ഒ ടി ടി പ്ലാറ്റ്‌ഫോമിൽ പുതിയ സീരീസ് മറ്റൊരു വേഷത്തിൽ നേഹ എത്തുകയാണ്. ബോളിവുഡിൽ തരംഗമാവുന്നു മറ്റൊരു ചുവടുവെപ്പ്.  ഈ ഒരു വിജയത്തിന് നേഹയെ അർഹയാക്കിയതിൽ നമൂർ ഹൈക്കു എന്ന ചലച്ചിത്രം വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും പിന്നെ ഇതിലൂടെ പറയാതെ പറഞ്ഞ കഥയും എല്ലാം കൊണ്ടും ഏറെ പ്രശംസകളും വിമർശനങ്ങളും ഏറ്റുവാങ്ങിയ പട്ടികയിൽ നേഹയും ഈ ചിത്രവും എന്നും മുൻപന്തിയിൽ തന്നെ സ്ഥാനമുറ

മലയാളി ‘സുന്ദരിക്കുട്ടി’യായി വിജയിച്ച അനാമിയയുടെ വിശേഷങ്ങൾ

Image
കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ അഞ്ചലിലെ നെട്ടയം എന്ന കൊച്ചു ഗ്രാമത്തില്‍ ഒരു ഒൻപത് വയസുകാരി തന്റെ ചെറിയ പ്രായത്തിനുള്ളിൽ എത്തിച്ചേർന്നത് സ്വപ്നത്തിനും  അപ്പുറം. പ്രശസ്ത ഫാഷൻ ഷോ ഓർഗനൈസർ ആയ ഇൻസ്പയർ ഈവെന്റ്സ്  കൊച്ചിയിൽ സംഘടിപ്പിച്ച സുന്ദരിക്കുട്ടി സീസൺ 2 എന്ന കുട്ടികളുടെ സൗന്ദര്യ മത്സരത്തിൽ 2021  ലെ ടൈറ്റിൽ വിന്നർ ‘ സുന്ദരിക്കുട്ടി” യായി ബേബി അനാമിയ തിരഞ്ഞെടുക്കപ്പെട്ടു.   ഒപ്പം തന്നെ  ബെസ്റ്റ്  ഹെയർ സബ് ടൈറ്റിൽ അവാർഡും നേടി.  ചലച്ചിത്ര താരം നേഹ സക്സേന , സംവിധായകരായ  സലാം ബാപ്പു , ഷലീൽ കല്ലൂർ , മിസിസ് കേരള  വിന്നർ സജിന സലിം , എസ്പാനിയോ ഇവന്റസ്‌ എം ഡി അൻവർ  ചലച്ചിത്ര താരം കെനിഷ ചന്ദ്രൻ, പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർ ഡാലു കൃഷ്ണദാസ് എന്നിവർ ചേർന്ന ജൂറിയാണ് സുന്ദരിക്കുട്ടിയെ തിരഞ്ഞെടുത്തത്. മികച്ച ബാലതാരത്തിലുള്ള കേരളാ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് , പ്രതിഭാ മരപ്പട്ടം അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളാണ്   ഈ കൊച്ചുമിടുക്കിയെ തേടിയെത്തിയത്.  അഞ്ചൽ   നെട്ടയം സരോവരത്തില്‍ ശ്രീ. രാജേന്ദ്രന്‍റെയും, ശ്രീമതി സുജിയുടെയും മകളായ ബേബി അനാമിയ ഇപ്പോൾ മലയോര നാട്ടിലെ മിന്നും താരമാണ് ... വിതുര സുധാകരന്‍റെ സംവ

ഇഫാന ഹാപ്പിയാണ് : ഡാൻസും മോഡലിംഗും ഏറെ ഇഷ്ടം

Image
കൊല്ലം ജില്ലയിലെ വിപ്ലവങ്ങളുടെ നാടായ കടയ്ക്കൽ  സ്വദേശിനി ,അഞ്ചൽ സെന്റ് ജോൺസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ  ഈ ഒൻപത് വയസുകാരി "ഇഫാന ഇക്ബാൽ" .രണ്ടു വയസ് മുതൽ ഡാൻസിനൊടുള്ള  ഇഷ്ടം മനസിലാക്കി ,നാല് വയസ് മുതൽ ക്ലാസ്സിക്കൽ ഡാൻസ് പഠിക്കാൻ തുടങ്ങി ,പിന്നീട് വെസ്റ്റേൺ ഡാൻസും സംഗീതവും തടർന്നു പടിക്കുന്നു .അഞ്ചൽ സംഗീത് മഹൽ എന്ന പ്രശസ്തമായ കലാ സ്ഥാപനത്തിലാണ്  ക്ലാസിക്കൽ ഡാൻസും ,സംഗീതവും പഠിക്കുന്നത് .ഡി വോൾട്സ് ഡാൻസ് കമ്പനി തിരുവനതപുരം ആസ്ഥാനമായ അഞ്ചൽ ആണ് വെസ്റ്റേൺ ഡാൻസ് പഠിക്കുന്നത് .വെസ്റ്റേൺ ഡാൻസിനൊപ്പം തന്നെ 150 ൽ പരം സ്റ്റേജ് ഡാൻസ് ഷോകൾ ചെയ്യുവാൻ ഈ കൊച്ചു മിടുക്കിക് കഴിഞ്ഞു. കലയോടുള്ള  ആഗ്രഹം കൊണ്ട് ഈ സാഹചര്യത്തിലും ഓൺലൈനായി പടനം തുടർന്നുകൊണ്ടിരിക്കുന്നു. സ്കൂൾ പ്രോഗ്രാമുകലിൽ എല്ലാം പങ്കെടുക്കാറുണ്ട് .  യൂ ട്യൂബ് ചാനൽ ഉള്ളത് കൊണ്ട് ഒഴിവ് സമയങ്ങൾ അങ്ങനെയാണ് ചിലവഴിക്കുന്നത്.ടിക് ടോക് വീഡിയോസ് , ഡ്രായിങ് ഇതൊക്കെ ഈ കൊച്ചു  കലാകാരിക്  ഇഷ്ടമാണ് . കൊച്ചിയിലെ പ്രശസ്ത ഫാഷൻ ഷോ ആയ ഇൻസ്പയർ ഇവന്റ്സ് നടത്തിയ ബ്യൂട്ടി കോൺടെസ്റ്റ് 2021  ലെ മൽസരത്തിൽ ഫൈനലിസ്റ് കൂടിയാണ് ഈ കൊച്ചു കലാകാരി. ഒരു IA

സിനിമ വ്യവസായം പട്ടിണിയിൽ: ഇടവേള ബാബു

Image
പട്ടിണിയുടെ അങ്ങേയറ്റത്താണ് സിനിമ വ്യവസായമെന്ന്​ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. പ്രത്യേക പാക്കേജ്​ അനുവദിക്കണമെന്ന്​ സർക്കാറിനോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴെങ്കിലുമൊരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ തകര്‍ന്നു പോകുമെന്നും ഇടവേള ബാബു പറഞ്ഞു.  സീരിയലുകൾക്ക്​ അനുമതി നൽകിയതുപോലെ നിയന്ത്രണം പാലിച്ച് സിനിമാ ചിത്രീകരണം​ അനുവദിക്കണമെന്ന ആവശ്യം സംഘടന മുന്നോട്ടുവെക്കുന്നു. ഷൂട്ടിങിന് അനുമതി തേടുന്നതിന്‍റെ ഭാഗമായി അമ്മയിലെ അംഗങ്ങള്‍ക്ക് വാക്സിനേഷന്‍ നൽകി. ചലച്ചിത്ര പ്രവര്‍ത്തകര്‍ എല്ലാവരും വാക്സിന്‍ എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്‍റെ ഭാഗമായാണ് ‘അമ്മ’ വാക്സിനേഷന്‍ ക്യാമ്പ്​ നടത്തിയത്. വാക്​സിനേഷൻ ക്യാമ്പ്​ മഞ്​ജു വാര്യർ ഉദ്​ഘാടനം ചെയ്​തു.  നഷ്ടത്തിലായ സിനിമാ വ്യവസായത്തെ കരകയറ്റാന്‍ പ്രത്യേക പാക്കേജിനായി സിനിമാ സംഘടനകള്‍ സർക്കാറിൽ സമ്മര്‍ദം ശക്തമാക്കുന്നുണ്ട്​.  അതേസമയം, കേരളത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തീയറ്ററുകള്‍ തുറക്കാന്‍ ഉടന്‍ അനുമതി നല്‍കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. 

റിലീസിംഗില്‍ റെക്കോര്‍ഡ് ഇടാന്‍ 'മരക്കാര്‍'; കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും റിലീസ്, മൂന്നാഴ്ച 'ഫ്രീ-റണ്‍'

Image
  റിലീസിംഗില്‍ റെക്കോര്‍ഡ് ഇടാന്‍ പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'. എണ്ണത്തില്‍ അറുനൂറിലേറെ വരുന്ന കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനാണ് ആലോചന. കൊവിഡ് ആദ്യ തരംഗത്തിനുശേഷം തിയറ്ററുകള്‍ തുറന്നപ്പോഴത്തേതുപോലെ 50 ശതമാനം പ്രവേശനമാണ് ഇത്തവണയും സിനിമാമേഖല മുന്നില്‍ കാണുന്നത്. മരക്കാര്‍ പോലെ വലിയ ബജറ്റ് ഉള്ള ഒരു ചിത്രം അത്തരത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവില്ല എന്നാണ് നിര്‍മ്മാതാവിന്‍റെ വിലയിരുത്തല്‍. തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ റിലീസ് ആയി മരക്കാര്‍ എത്തിയാല്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന് (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള) എന്ത് സഹായമാണ് ചെയ്യാനാവുക എന്ന തരത്തില്‍ നിര്‍മ്മാതാവിന്‍റെ ഭാഗത്തുനിന്ന് അന്വേഷണം ഉണ്ടായി. തുടര്‍ന്നു വന്ന നിര്‍ദേശങ്ങളാണ് ഇവയെന്ന് ഫിയോക് പ്രസിഡന്‍റ് കെ വിജയകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.  "മൂന്നാഴ്ചയാണ് മരക്കാറിന് ഫ്രീ-റണ്‍ കൊടുത്തിരിക്കുന്നത്. അത് നമ്മുടെ സംഘടനയിലെ അംഗങ്ങളായ തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിട